പത്തു വര്‍ഷത്തെ പ്രവര്‍ത്തന അവലോകനം
അമൃത ട്രൈബൽ സെന്റര് കോവിൽമേട് അട്ടപ്പാടി പാലക്കാട്
പത്ത് വർഷം പൂർത്തിയാക്കി
‘അമ്മ മാത അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ചു രണ്ടായിരത്തി പതിനാലു വർഷം മെയ് 14 ആം തീയതി അട്ടപ്പാടിയിലെ കോവിൽമേടിൽ ഒരു വീട് വാടകക്ക് എടുത്തു . ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ട്രൈബൽ വിഭാഗത്തിന്റെ ഇടയിൽ തൊഴിലില്ലായ്മ മദ്യ നോരോധനം എന്നിവക്ക് വേണ്ടി പ്രവചിച്ചു അവരുടെ ഇടയിലെ സാമൂഹ്യ സാംസ്‌കാരിക വളർച്ച ഉണ്ടാക്കി എടുക്കുക എന്ന അലക്ഷ്യത്തോടെ ആണ് ഈ കേന്ദ്രം ആരംഭിച്ചത്.
കേന്ദ്ര എസ എം ഇ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇരുപത്തി അഞ്ചു വീതം ആദിവാസി ചെറുപ്പക്കാർക്ക് വേണ്ടി രണ്ടു മാസത്തെ എലെക്ട്രിക്കൽ വയർമാൻ , കോഴ്സ് കമ്പ്യൂട്ടർ ഓപ്പറേറ്റർ കോഴ്സ് എന്നിവ നടത്തി അതെ വർഷം 2014 ഇൽ തന്നെ അഗളി പുത്തൂർ ഷോളയൂർ പി[അഞ്ചായത്തികളിൽ നിന്നും s s l c ക്ലാസ് വരെ പഠിച്ച ട്രൈബൽ പെൺകുട്ടികളെ തിരഞ്ഞെടുത്ത കേരള ഹെൽത്ത് മിഷൻ ആരോഗ്യ മന്ത്രലയത്തിന്റെ സഹായത്തോടെ കോട്ടത്തറ സർക്കാർ സ്പെഷ്യലിറ്റി ആശുപത്രിയിൽ വെച്ച് അമൃത ട്രൈബൽ ഹെൽത്ത് വർക്കർ കോഴ്സ് ആരംഭിച്ചു. ഇരുപത്തി അഞ്ചു പേരെ തിരഞ്ഞെടുത്തു ഏറ്റി മാസം കൊണ്ട് കോഴ്സ് അവസാനിക്കുമ്പോൾ സർട്ടിഫിക്കറ്റ് വാങ്ങിയത് പത്തു പേര് മാത്രം. ഇവരിൽ ജോലിക്കു പോകാൻ തയ്യാറായ നാല് പെൺകുട്ടികളെ അമൃതപുരി അമൃത കൃപ ആശുപത്രിയിലും വള്ളിക്കാവ് അമൃത ആയുർവേദ ആശുപത്രിയിലും കൂടുതൽ പരിശീലനം നൽകി ശമ്പളത്തോടെ ജോലിക്കു പ്രവേശിച്ച ഇവരിൽ ഒരാൾ മാത്രം ഉഷ മുക്കാലി അട്ടപ്പാടി ഇപ്പോഴും വള്ളിക്കാവിലെ ജോലി ചെയ്യുന്നു. കൽപ്പറ്റ അമൃതകൃപോയ ആശുപത്രിയിലും അഗളി സ്വാമി വിവേകാനന്ദ ആശുപത്രിയിലും വെച്ച് തുടർന്ന് എല്ലാ വർഷവും പത്തു വീതം ആദിവാസി പെൺകുട്ടികൾക്ക് എട്ടു മാസം സ്റ്റൈപെൻഡ് കൊടുത്തു ഹെൽത്ത് വർക്കർ പരിശീലനം നൽകി ഇവരിൽ പലരും ഇതേ ആശുപത്രിയിൽ ഇപ്പോഴും ജോലി ചെയ്യുന്നു. ട്രൈബൽ പ്രൊമോട്ടർ മറയും ആശ വർക്കർ ആയും ഇവരിൽ ചിലർ കോളനികളിൽ ജോലി ചെയ്യുന്നു. വെള്ളപൊക്കം കൊറോണ തുടങ്ങിയ ദുരിതാശ്വാസകാലഘട്ടങ്ങളിൽ വയനാട് ജില്ലയിലും അട്ടപ്പാടി ബ്ലോക്ക് മേഖലകളിലും ആദിവാസി ക്സെഹ്മ പ്രവർത്തനങ്ങൾ നടത്താൻ പറ്റി അഗളി കേന്ദ്രികരിച്ചു ഹെൽത്ത്ല വർക്കർ കോഴ്സ് മെഡിക്കൽ ക്യാമ്പ് ലഹരി വിമോചനം മദ്യ വർഗാനം എന്നിവ ക്കായി സ്വാമി വികാനന്ദ ആശുപത്രിയുടെ സഹായങ്ങളും സൗകര്യങ്ങളും സൗജന്യമായി ലഭ്യമായതിനായി സ്വാമി വിവേകനന്ദ മിഷൻ നു പ്രത്യേകം നന്ദി സൂചിപ്പിക്കുന്നു. എറണാകുളത്തുള്ള അമ്മയുടെ ഭക്തൻ ശ്രീ അരുൺ ന്റെ സഹായത്തോടെ അമൃത ട്രൈബൽ സെന്റര് എന്ന വെബ് സൈറ്റ് ആരംഭിക്കുകയും ഓരോ മാസത്തെ പരിപാടികളുടെ [ന്യൂസ് പോർട്ടലിൽ പബ്ലിഷ് ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു. ശ്രീ അരുണിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
കഴിഞ്ഞ പത്ത് വർഷവും പെൺകുട്ടികൾക്കായി മൂന്നു മാസത്തെ സൗജന്യ തയ്യൽ പരീശീലനം കമ്പ്യൂട്ടർ പരിശീലനവും നടത്തുന്നു. വീടുകളി ആവശ്യമായതും ചെറിയ വരുമാന മാർഗമാണ് ഗാർഹിക സാധനങ്ങൾ ഉണ്ടാകുന്നതു പരിശീലിപ്പിച്ചു. ഈട്ടിമ അമൃത വിശ്വ വിദ്യ പീതം ന്റെ സഹായങ്ങളോടെ ഇട്ടിമായിൽ വെച്ചും പ്രൊഫസര്മാര് അട്ടപ്പാടിയിൽ വന്നും കുട്ടികൾക്ക് ബോധവത്ക്കരണ ക്ലസ്സുകൾ പരിശീലനവും നൽകി. സോപ്പു, ക്ലീനിങ് ഐറ്റംസ് തുള്ളി നീളം കൃത്രിമ ആലംകാരിക ആഭരണങ്ങൾ കുട എന്നിവ ഉണ്ടാക്കുകയും സൗജന്യമായി വിതരണം ചെയ്യുകയാണ് ചെയ്യുന്നു.
അമ്മയുടെ ജന്മ ദിനത്തോടനുബന്ധിച്ചും അൻപതോളം ആൾക്കാരെ അമൃതപുരിയിൽ എത്തിക്കുന്നു. ഹെൽത്ത് വർക്കർ പരിശീലനം നേടുന്ന പേന കുട്ടികൾക്ക് അകപ്പെട്ട കൊച്ചി അമൃത ആശുപത്രികളിൽ ഹൃസ്വ കല പരിശീലനവും സന്ദർശനവും ചെയ്യാൻ അവസരങ്ങൾ ഒരുക്കി.
പാലക്കട് അഹല്യ ആശുപത്രിയുടെ സഹായത്തോടെ സൗജന്യ കണ്ണ് പരിശോധന കൊച്ചി അമൃത ആശുപത്രിയുടെ സഹായത്തോടെ ടെലിമെഡിസിൻ സൗജന്യ ശസ്ത്രക്രിയ വൈദ്യ പരിശോധന ക്യാമ്പ് നടത്തി
വെള്ളപ്പൊക്കത്തിൽ മരണം അടഞ്ഞ ആദിവാസി കുടുംബനാഥൻ ആവാസകാശികൾക്കു മഠത്തിൽ നിന്നും ധന സഹായം ലഭ്യമാക്കി
കൊല്ലം പാരിപ്പള്ളി ഹോസ്ടലിലിൽ നിന്നും പഠിച്ച അട്ടപ്പാടിയിലെ ആദിവാസിർ വിഭാഗത്തിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം അഗളിയിൽ വഹച്ചു രണ്ടു പ്രവാസിവൈഎം പിന്നീടി പരിപള്ളിയിലും അമൃതപുരിയിലും വെച്ച് നടത്തപ്പെട്ടു.
തിരജെടുക്കപെട്ട ആദിവാസി ഊരുകളിൽ മെഡിക്കൽ ക്യാമ്പ്, കുട്ടികൾക്കായി സൗജന്യ ട്യൂഷൻ വാസ്ത വിതരണം പുസ്തക വിതരണം പഠനോപാധികളുടെ വിതരണം ഇപ്പോഴും നടക്കുന്നു.
ഇടുക്കി വയനാട് പാലക്കാടു ജില്ലകളിലെ ട്രൈബൽ ഹെൽത്ത് വർക്കർ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ ഉണ്ടടക്കി. ഇവരുടെ ഓൺ ലൈൻ ചർച്ചകൾ ഇപ്പോഴും നടക്കുന്നു.
അഗളി അയ്യപ്പൻ വിളക്ക് ചെമ്മണ്ണൂർ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു അമൃതയുടെ സൗജന്യ വൈദ്യ പരിശോധന സ്റ്റാളുകൾ പ്രവർത്തിപ്പിക്കാൻ പറ്റി.
രണ്ടു വർഷത്തെ കൊറോണ പകർച്ച വ്യാധിയുടെ കാലഘട്ടങ്ങളിൽ ലും തുടർന്നും പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
പാലക്കാട് ജില്ല ഹെൽത് ഇൻസ്‌പെക്ടർ ശ്രീ ശശാങ്കൻ യോഗ ട്രൈലെർ ശ്രീമതി വിനിഷ എന്നിവർ ഇപ്പോഴും ക്ലാസുകൾ എടുക്കുന്നു. അമൃത ട്രൈബൽ സെന്റര് നു വേണ്ട സഹായങ്ങൾ ചെയ്തു തരുമായിരുന്നു അകാലത്തിൽ പൊലിഞ്ഞു പോയ പാരിപ്പള്ളി പൂർവ വിദ്യാർഥി അനീഷ് നെ യും സിക്കിൾ സെൽ രോഗത്താൽ മരിച്ചു പോയ താവളം ഊരിലെ വള്ളി എന്നിവരെയും സ്മരിക്കുന്നു.
അമ്മയുടെ അപാര കൃപയും അനുഗ്രഹവും ആണ് ട്രൈബൽ പ്രവർത്തനങ്ങൾ നടത്താനും പുരോഗമിപ്പിക്കാനും സാധിച്ചത് കേന്ദ്ര ട്രൈബൽ മിനിസ്ട്രിയുടെ സഹായത്തോടെ നടത്തുന്ന കൽപ്പറ്റയിലെ ആശുപത്രിയിൽ നിന്നും ഡോക്ടർമാർ ആരോഗ്യപ്രവർത്തനങ്ങൾ നടത്താൻ നേതൃത്വം നൽകി
ന്യൂസ് ഫോട്ടോ എന്നിവ വെബ് സൈറ്റിൽ ലഭ്യമാണ് Our thanks to >
Dr sanjeev, dr Vishnu dr ageesh dr Narayan dr ajitha nurse anitha hed nurse suja Dr Jaggu Bri sai Bala Rosahn sreekutty Trivandum de addiction classes Br durga prssad Andaman, Br kumar paripally prof Santhosh AVVP Ettimadai Dr Priya MSW Nenmara
Dr kadambari, saranya Jayendra saraswthy ayurved college Chennai Ayurveda medical camp , Meera Teacher dr Rajesh Mukkali Srti Raju Vyapari vyavasaai Agali smt Beena Kerala Police Sri raman VEO, Industrial Exctn Officer , TEO AHARDS ITDP+
കേന്ദ്ര പട്ടിക വർഗ വികസന മന്ത്രാലയത്തിന്റെ സഹായത്തോടെ വയനാട്ടിലെ കൽപ്പറ്റയിൽ പി[രാവർത്തിക്കുന്ന അമൃത കൃപ ചാരിറ്റബിൾ ആശുപത്രിയിൽ ആദിവാസി വിഭാഗത്തിൽ പെടുന്ന രോഗികൾക്ക് സൗജന്യ ചികിൽസ നൽകി വരുന്നു. ഒരു ദിവസം ശരാശരി ഇരുനൂറു രോഗികൾ ചികിത്സാ തേടി എത്തുന്നു. ശരാശരി പതിനഞ്ചോളം രോഗികൾക്ക് പകൽ സമയത്തു കിടത്തി ചികിത്സായും നൽകുന്നു. റോസ് വര്ഷം അറുപത്തി അഞ്ചായിരം രോഗികളോളം എത്തുന്നു. ഇത്തിൾ നിന്നും സിക്കളെ സെൽ രോഗികളെയും ടി ബി യുള്ള രോഗികളെയും, രക്ത പരിശോധനയിലൂടെ കണ്ടുപിടിച്ചു ആരോഗ്യ വാക്ക്പപിന്റെ കൂടി സഹായത്തോടെ സ്പെഷ്യലിസ്റ്റ് ചികിത്സാകൾ നൽകിവരുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുമ്പോഴും ആദിവാസി വിഭാഗത്തിൽ നിന്നും സിക്കളെ സെൽ ടി ബി രോഗികളെ കാണുന്നു. പോഷകാഹാര കുറവ് കൊണ്ട് ഉണ്ടാകുന്ന ഈ രോഗം ആദിവാസി വിഭാഗത്തിൽ കൂടുതലായും കാണു. പൂർണമായും ആദിവാസി വിഗത്തിനു പോഷക ആഹാരത്തിന്റെ കുറവുണ്ട് എന്ന് നമുക്ക് മനസിലാക്കാം. ഫലപ്രദമായ ചികിത്സാകൾ നേരത്തെ ലഭിച്ചാൽ ഈ രോഗത്തെ നിർമാർജനം ചെയ്യാം അമൃത ട്രൈബൽ ഹെൽത്ത് വർക്കർ പെൺകുട്ടികളിൽ നിന്നും രണ്ടു പേര് സിക്കൽ സെൽ രോഗം മൂർച്ഛിച്ചു മരണപെട്ടതും അറിയുന്നു. . രോഗ ബാധിതരായ കുടുംബത്തിലെ മറ്റുള്ളവര്ക്ക്മ കുട്ടികൾക്കും പരിശോധനയിൽ രോഗം പിനീട് കണ്ടെത്തിയിട്ടുണ്ട്. സിക്കിൽ സെൽ അനീമിയ രോഗം ഇന്ത്യയിൽ നിന്നും പൂർണമായും ഇല്ലാതാക്കാവും കേന്ദ്ര സർക്കാർ ആരംഭിച്ച പരിപാടികൾ അമൃതയും ഏറ്റെടുത്തു നടത്തുന്നു. ജൂൺ പത്തൊൻപതാം തീയതി മുതൽ ജൂലൈ മൂന്നാം തീയതി വരെയുള്ള ദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ പരിശോധനകൾ ബോധവത്‌കരണ ക്ലാസുകൾ പോസ്റ്ററുകൾ പതിക്കുക എന്നവ നടത്തുന്നു. ജൂലൈ മൂന്നു ലോക സിക്കിൽ സെൽ ദിവസമായി ആചരിക്കുന്നു. ഡോക്ടർ സൻജീവ് വാസുദേവൻ, ഡോക്ടർ അജീഷ് ഡോക്ടർ അജിത എന്നിവരാണ് ഈ പരിപാടികൾക്ക് നേതൃത്വത്തെ നൽകുന്നത് കൊച്ചിയിലെ അമൃത സ്പെഷ്യലിസ്റ് ആശുപത്രിയുടെ സഹകരണവും ലഭ്യമാക്കിയിട്ടുണ്ട്.. കിടപ്പുരോഗികൾക്കും വാഹന സൗകര്യം ലഭ്യമല്ലാത്ത കോളനിയിലെ രോഗികൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും ..
കൽപ്പറ്റ അമൃത ആശുപത്രിയിലേലയും അഗളി-അട്ടപ്പാടി ട്രൈബൽ സെന്ററിലെ യും അമൃത ട്രൈബൽ ഹെൽത്ത് വർക്കർ പെൺകുട്ടികൾ കോളനികളിൽ എത്തി പനി രക്തത്തിലെ ഓക്സിജന്റെ അളവ് ഡയബറ്റിക് പരിശോധന ബ്ലഡ് പ്രഷർ പരിശോധന എല്ലാം .. ചയ്യുന്നു. രോഗികളെ ആശുപത്രിയിൽ എത്തിക്കുകയും അവർക്കു ആവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു. പ്രദേശത്തു ബോധവത്ക്കരണം നടത്തുന്നു.
നമുക്ക് കൂട്ടായി ചേർന്ന് നമ്മുടെ ഗ്രാമങ്ങളിലെ നമ്മുടെ സഹോദരങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ അതിലൂടെ പ്രത്യക്ഷമായി അവരും പരോക്ഷമായി നമ്മളും സിക്കിൽ സെൽ രോഗബാധയിൽ നിന്നും മുക്തി നേടുന്നത് നമുക്ക് അനുഭവിക്കാം. ഇത് ഭാരതത്തിന്റെ ആരോഗ്യ സംവിധാനവും കൂടുതൽ ബലവത്താക്കും.
കൊറോണ പടർന്നു പിടിച്ച വർഷങ്ങളിൽ നിലച്ചു പോയ അമൃതയുടെ ട്രൈബൽ പെൺ കുട്ടികൾക്കായുള്ള ഹെൽത്ത് വർക്കർ പരിശീലന പരിപാടി ഈ വർഷം 2024 ൽ വീണ്ടും ആരംഭിക്കുന്നു. കൽപ്പറ്റ ആശുപത്രിയിൽ പരിശീലനം ആരംഭിച്ച നാല് ട്രൈബൽ പെൺ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനവും കൊടുത്തു.
അവർ ആശുപത്രിയിലെ ഓ പി നഴ്സിംഗ് ലാബ് പരിശോധന മരുന്ന് വിതരണം എന്നിവയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു.
പരിശീലനം കഴിഞ്ഞ ഇവർക്കു ഓക്സിമീറ്റർ, ബി പി അപ്പാരറ്റസ് ഡിജിറ്റൽ തെർമോ മീറ്റർ, ബ്ലഡ് ഷുഗർ ടെസ്റ്റിംഗ് ഉപകരണം എന്നിവ നൽകി കോളനികളിലെ രോഗികളുടെ പ്രാഥമിക പരിചരണം ഏല്പിക്കുന്നു.