അമൃത ട്രൈബാല്‍ സെന്റര്‍ അട്ടപ്പാടി അഗളി പാലക്കാട്പ്രവര്‍ത്തനത്തിന്റെ പത്തു വര്‍ഷങ്ങള്‍

2014യിൽ അഗളി-അട്ടപ്പാടി പുത്തൂർ ഷോളയൂർ  പഞ്ചായത്തുകളിൽ നിന്നും  എസ് എസ് എൽ സി  ക്ലാസ് വരെ പഠിച്ച   ട്രൈബൽ പെൺകുട്ടികളെ തിരഞ്ഞെടുത്ത   കേരള ഹെൽത്ത് മിഷൻ ആരോഗ്യ മന്ത്രലയത്തിന്റെ സഹായത്തോടെ കോട്ടത്തറ സർക്കാർ സ്പെഷ്യലിറ്റി ആശുപത്രിയിൽ വെച്ച്   അമൃത ട്രൈബൽ ഹെൽത്ത് വർക്കർ കോഴ്സ് ആരംഭിച്ചു.  ഇരുപത്തി അഞ്ചു (25) പേരെ തിരഞ്ഞെടുത്തു എട്ടു  മാസം കൊണ്ട് കോഴ്സ് അവസാനിക്കുമ്പോൾ സർട്ടിഫിക്കറ്റ് വാങ്ങിയത് പത്തു പേര് മാത്രം. ഇവരിൽ ജോലിക്കു പോകാൻ തയ്യാറായ നാല് പെൺകുട്ടികളെ അമൃതപുരി അമൃത കൃപ  ആശുപത്രിയിലും  വള്ളിക്കാവ് അമൃത ആയുർവേദ ആശുപത്രിയിലും കൂടുതൽ പരിശീലനം നൽകി.  ശമ്പളത്തോടെ ജോലിക്കു പ്രവേശിച്ച ഇവരിൽ ഒരാൾ മാത്രം -ഉഷ മുക്കാലി അട്ടപ്പാടി -ഇപ്പോഴും വള്ളിക്കാവിൽ ജോലി ചെയ്യുന്നു.

കൽപ്പറ്റ അമൃതകൃപോയ ആശുപത്രിയിലും അഗളി സ്വാമി വിവേകാനന്ദ ആശുപത്രിയിലും വെച്ച് തുടർന്ന് എല്ലാ വർഷവും പത്തു (10)  വീതം ആദിവാസി പെൺകുട്ടികൾക്ക് എട്ടു മാസം സ്റ്റൈപെൻഡ്  കൊടുത്തു  ഹെൽത്ത് വർക്കർ പരിശീലനം നൽകി ഇവരിൽ പലരും ഇതേ ആശുപത്രിയിൽ ഇപ്പോഴും ജോലി ചെയ്യുന്നു. ട്രൈബൽ പ്രൊമോട്ടർ ആയും  ആശ വർക്കർ ആയും ഇവരിൽ ചിലർ കോളനികളിൽ ജോലി ചെയ്യുന്നു. വെള്ളപൊക്കം കൊറോണ തുടങ്ങിയ ദുരിതാശ്വാസകാലഘട്ടങ്ങളിൽ വയനാട് ജില്ലയിലും അട്ടപ്പാടി  ബ്ലോക്ക് മേഖലകളിലും  ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.   അഗളി കേന്ദ്രികരിച്ചു ഹെൽത്ത്ല വർക്കർ കോഴ്സ്  – മെഡിക്കൽ ക്യാമ്പ് –  ലഹരി  വിമോചനം – എന്നിവ ക്കായി സ്വാമി വികാനന്ദ ആശുപത്രിയുടെ സഹായങ്ങളും സൗകര്യങ്ങളും  സൗജന്യമായി ലഭ്യമായതി.  സ്വാമി വിവേകനന്ദ മിഷൻ നു പ്രത്യേകം നന്ദി സൂചിപ്പിക്കുന്നു.  എറണാകുളത്തുള്ള അമ്മയുടെ ഭക്തൻ ശ്രീ അരുൺ ന്റെ  സഹായത്തോടെ അമൃത ട്രൈബൽ സെന്റർ (www.amritatribal.center) എന്ന വെബ് സൈറ്റ് ആരംഭിക്കുകയും  ഓരോ മാസത്തെ  പരിപാടികൾ  ന്യൂസ് പോർട്ടലിൽ പബ്ലിഷ് ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.  കഴിഞ്ഞ പത്ത് വർഷമായി  (2014-2024) അമൃതയുടെ ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുടെ പരിപാടികൾ ഫോട്ടോകൾ ന്യൂസ് എല്ലാം (ഇപ്പോഴും ) പോർട്ടലിൽ ചേർക്കുന്നത് ശ്രീ അരുൺ തന്നെയാണ്  ശ്രീ അരുണിന് പ്രത്യേകം നന്ദി അറിയിക്കുന്നു.

കഴിഞ്ഞ പത്ത് വർഷമായി  അമൃതയുടെ ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുടെ   -പാരിപ്പള്ളി ഹോസ്റ്റൽ  -അട്ടപ്പാടി ട്രൈബൽ സെന്റർ കൽപ്പറ്റ  യിലെ അമൃത ചാരിറ്റബിൾ ആശുപത്രി -ആൻഡമാൻ അമൃത ഹെൽത്ത് സെന്റർ  -വിവിധ പരിശീലന പരിപാടികൾ പരിപാടികളുടെ ഫോട്ടോകൾ ന്യൂസ് അമൃത ട്രൈബൽ സെന്റർ (www.amritatribal.center) എന്ന വെബ് സൈറ്റ്ൽ ലഭ്യമാണ്

പാലക്കാട് ജില്ലയിലെ അട്ടപ്പാടി അഗളി കോവിൽ മേടിൽ ആണ് അമൃത ട്രൈബൽ സെന്റർ ന്റെ ഓഫിസ് പ്രവർത്തിക്കുന്നത്  ബ്രഹ്മചാരി കുമാർ പ്രാദേശിക പ്രവർത്തനങ്ങൾക്ക്  അട്ടപ്പാടിയിലും ബ്രഹ്മചാരി സുനിൽ ബ്രഹ്മചാരി കൃഷ്ണ പ്രസാദ് എന്ന്റിവർ  പാരിപള്ളിയിലും ബ്രഹ്മചാരി  ഡോക്ടർ അജീഷ്  ഡോക്ടർ അജിത ഡോക്ടർ സൻജീവ്‌ എന്ന്റിവർ കൽപ്പറ്റ ആശുപത്രിയിലും നേതൃത്വം നൽകുന്നു

അമ്മയുടെ കൃപയാൽ പത്തു (10)  വർഷം തുടർച്ചയായി ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്നു എന്നത് ഇതിലൂടെ വ്യക്തമാകുന്നു.