Tribal Health Workers Engaged in Flood Relief Work At Hamlets – Press Release – Malayalam

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലും ആദിവാസി കോളനികളിലും സേവനം ചെയ്യുവാൻ പെൺകുട്ടികളും

അട്ടപ്പാടിയയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് മെഡിക്കൽ ക്യാമ്പ്, ഭക്ഷണസാധനങ്ങൾ,വസ്ത്രങ്ങൾ,കുട്ടികൾക്കുള്ള യൂണിഫോമുകൾ, പായ, പുതപ്പു, ഷീറ്റ്, ഏതാനും പാത്രങ്ങൾ, ശുചീകരണ സാധനങ്ങൾ എന്നിവയെല്ലാം വിതരണം ചെയ്യാൻ സാധിച്ചു.

അമൃത ട്രൈബൽ ഹെൽത്ത് വർക്കർ പരിശീലനം ,അഞ്ചു വർഷമായി, നമ്മൾ നടത്തുന്നു. ഓരോ വർഷവും പത്ത്വീതം കുട്ടികളെ പരിശീലിപ്പിക്കുന്നു. പ്രഥമ ശുശ്രുഷ, ഗർഭിണികളുടെയും വൃദ്ധ ജനങ്ങളുടെയും പരിചരണം എന്നിവയെല്ലാം ഇവർപഠിച്ചിട്ടുണ്ട്. അൻപതോളം കുട്ടികൾ പരിശീലനം കഴിഞ്ഞു. പലർക്കും നമ്മുടെ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ജോലി കിട്ടി.

പുഴയിൽ വെള്ളം കൂടിയാലും വാഹനo ഓടാതിരുന്നാലും ഒറ്റപെട്ടുപോകുന്ന ആദിവാസി ഊരുകൾ അട്ടപ്പാടിയിലും വയനാട്ടിലും ഉണ്ട്. ഇപ്പോൾ വെള്ളപൊക്കം ഉണ്ടായപ്പോൾ (പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ) ഊരുകളിൽ ആരോഗ്യകാര്യങ്ങൾ ശ്രധ്ധിക്കുവാൻ നമ്മുടെ പരിശീലനം കിട്ടിയവർക്കു സാധിച്ചു.

ജാതിമത ഭേദമന്യേ ഒട്ടേറെ ആൾക്കാർ ഇവരുടെ പ്രവർത്തനങ്ങളിൽ സന്തോഷം രേഖപ്പെടുത്തി. അവരുടെയും കൂടിയുള്ള സംഭാവനകളും കൂട്ടുപ്രവർത്തനങ്ങളും ഈ ആദിവാസി മേഖലയിൽ അമ്മയുടെ പേരിൽ നടക്കുന്ന ആശ്രമ പ്രവർത്തനനങ്ങൾക്ക് കൂടുതൽ പ്രചാരം കിട്ടുവാൻ കാരണമായി.

ഊരുകളിൽ താമസിക്കുന്ന ട്രൈബൽ ട്രെയിനികൾക്കു വേണ്ടി ചില ഉപകരണങ്ങൾ വാങ്ങിതരുവാൻ പലരും സമ്മതിച്ചിട്ടുണ്ട്. പനി, ബ്ലഡ്പ്രഷർ, ഡയബറ്റിക് ടെസ്റ്റ് പ്രഥമ ശുശ്രുഷ എന്നിവക്കാവശ്യമുള്ള – ഫസ്റ്റ് എയ്ഡ് കിറ്റ്, ബിപി അപ്പാര്ട്സ്, തെർമോമീറ്റർ, ഗ്ലുക്കോമീറ്റർ, ഭാരം തൂക്കുന്നതിനുള്ള മെഷീൻ, സ്റ്റെതെസ്കോപ്പ്- തുടങ്ങിയ ഉപകരണങ്ങൾ ഊരുകളിലെ ട്രൈബൽ ട്രെയിനികൾക്കു നൽകുവാൻ സാധിക്കും. ഉപകരണങ്ങളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ ഡോക്ടർമാരുമായി ഫോണിൽ സംസാരിച്ചതിനുശേഷം രോഗിയെ ആസ്പത്രിയിൽ കൊണ്ടുവരാനോ, തുടർ ചികിത്സാക്കുള്ള വഴികൾ ഒരുക്കാനോ ട്രെയിനികൾക്കു സാധിക്കും.

അട്ടപ്പാടിയിലെ അഗളിയിൽ ഉള്ള സ്വാമി വിവേകാനന്ദ ആസ്പത്രി, കൽപ്പറ്റയിലെ അമൃത ആസ്പത്രി എന്നിവയിലെ ഡോക്ടർമാരുമായി ട്രെയിനികൾക്കു ഫോണിൽ സംസാരിച്ചു വേണ്ടത് ചെയ്യാനുള്ള നിർദേശങ്ങൾ നൽകാം എന്ന് ഡോക്ടർമാരും, സമ്മതിച്ചിട്ടുണ്ട്.

ദുരിതാശ്വാസക്കാലത്തു വളരെ ഉപകാരമായിതീർന്ന അമൃത ട്രൈബൽ ഹെൽത്ത് വർക്കർ ട്രെയിനികളുടെ സേവനം തുടർന്നും ആദിവാസികൾക്കിടയിൽ ലഭ്യമാക്കുവാൻ മറ്റുള്ളവരുടെ സഹായത്താൽ ചെയ്‍വാൻ തയ്യാറായിരിക്കുന്നു.